KSDLIVENEWS

Real news for everyone

കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

SHARE THIS ON

കൊച്ചി:മന്ത്രി കെ.ടി.ജലീലിനെ കാത്തിരിക്കുന്നത് കസ്റ്റംസിന്റെ ചോദ്യപ്പെരുമഴ. മതഗ്രന്ഥം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്നാ സുരേഷുമായുള്ള ഫോൺ വിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യമുണ്ടാവുക. തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്.null

എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യംചെയ്തുകഴിഞ്ഞതിനാൽ അതിൽനിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്. കോൺസൽ ജനറലുമായി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളുണ്ടാകും. പ്രോട്ടോക്കോൾ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!