മിൻഹ ഓൺലൈൻ
മീലാദ് ഫെസ്റ്റ് 14,15തീയതികളിൽ
സംഘാടക സമിതി രൂപീകരിച്ചു

കാസർകോട്: ലോക പ്രവാചകൻ മുത്ത് നബി (സ) യുടെ ജന്മ ദിനത്തിന്റെ ഭാഗമായി മിൻഹ ഓൺലൈൻ എജ്യുക്കേഷനൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മിൻഹ ഓൺലൈൻ മീലാദ് ഫെസ്റ്റ് ഈ മാസം 14,15 ശനി,ഞായർ ദിവസങ്ങളിൽ യൂട്യൂബ് ചാനൽ വഴി ഓൺലൈനിൽ നടക്കും.
ലോകത്തിന്റെ വിവിധ ദിക്കുകളിലുള്ള മിൻഹ ഓൺലൈൻ പഠിതാക്കളുടെ മക്കളും സഹോദരങ്ങളും മൽസരത്തിൽ പങ്കെടുക്കും. കിഡ്ഢീസ്,സബ്ജൂനിയർ,ജൂനിയർ എന്നീ സെക്ഷനുകളിൽ പത്തിന പരിപാടികളിലായി ഇരുന്നൂറോളം വിദ്യാർത്ഥികൾ മൽസരിക്കും.
പരിപാടിയുടെ വിചയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സയ്യിദത്ത് ഖദീജത്ത് അൽ കൗസർ ബീ.വി,ഫാത്തിമ മിസ്രിയ്യ കെ.എം,ഹാഫിളത്ത് ഫാത്തിമത്ത് സനാ (രക്ഷാതികാരികൾ)
സയ്യിദത്ത് റൈഹാനത്ത് ബീ.വി (ചെയർപേഴ്സൺ)
ഹാഫിളത്ത് ഖദീജത്ത് ശഹ്മ,ഹാഫിളത്ത് ഫാത്തിമത്ത് മുഹ്സിന
(വൈസ്: ചെയർ:)
ആലിമത്ത് സുമയ്യ അബ്ദുൽ ഖാദർ (ജന:കൺവീനർ) നഫീസത്ത് തസ്മിയ ഖുർത്തുബ,
റഫാ റഫീഖ് സാക്കിയ (കൺവീനർ) ജുവൈരിയ്യ സാക്കിയ അൽ ഫാഹിമ (ട്രഷറർ)
ഫാത്തിമത്ത് ശാനിബ സാക്കിയ (കോഡിനേറ്റർ)
ഫാത്തിമ മുനവ്വറ സാക്കിയ,ആലിമത്ത് ഖൈറുന്നിസാ ഫാറൂഖ് (അസിസ്റ്റന്റ്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഇതു സംബന്ധമായി നടന്ന യോഗത്തിൽ കോഡിനേറ്റർ സുമയ്യ അബ്ദുൽ ഖാദർ പദ്ധതി അവതരിപ്പിച്ചു ഡയറക്ടർ ഫാത്തിമ മിസ്രിയ്യ കെ.എം ഭാരവാഹികളെ പ്രഖ്യാപിച്ചു

