സ്വർണ്ണ വില വര്‍ദ്ധിച്ചു ; പവന്റെ വില 39,000 രൂപയിലേക്ക് കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു ; തിങ്കളാഴ്ച പവന് 120 രൂപകൂടി 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്. 38,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ പവന്റെ വിലയിൽ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വർധിച്ചത്.
ഡോളർ തളർച്ചയിലായതോടെ ആഗോള വിപണിയിൽ സ്വർണവില നേരിയതോതിൽ വർധിച്ചു. ഔൺസിന് 1,955.76 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും വർധനവുണ്ടായി. 24 കാരറ്റ് പത്തുഗ്രാം സ്വർണത്തിന്റെ വില 52,252രൂപയാണ്.

