KSDLIVENEWS

Real news for everyone

കോവിഡ് ; സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 19 പേർ കൂടി മരിച്ചു

SHARE THIS ON

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ തിങ്കളാഴ്ച 19 പേര്‍ കൂടി മരിച്ചു. 392 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 402 രോഗബാധിതര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെയുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,50,984 ആയി. രോഗമുക്തരുടെ ആകെ എണ്ണം 337788 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5559 ആയി.

7637 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 787 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!