കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് ആയതിനു പിന്നാലെ വൈറലായി മല്ലിക ഷെരാവത്തിന്റെ പഴയ ട്വീറ്റ്

ചരിത്രം കുറിച്ചാണ് കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയത്. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ്, ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ വംശജയായ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് എന്നിങ്ങനെ ചരിത്രത്തിന്റെ താളുകളില്‍ നിരവധി കാര്യങ്ങളാണ് കമല ഹാരിസ് അവരുടെ പേരില്‍ എഴുതി ചേര്‍ത്തത്.
എന്നാല്‍, കമല ഹാരിസ് വൈസ് പ്രസിഡന്റ് ആകുന്നതിന് ഒരു ദശാബ്ദം മുമ്ബ് തന്നെ കൃത്യമായി പറഞ്ഞാല്‍ 11 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു ബോളിവുഡ് താരം ഈ വിജയം പ്രവചിച്ചിരുന്നു. മല്ലിക ഷെരാവത്ത് ആണ് ആ ബോളിവുഡ് താരം. 11 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അവര്‍ നടത്തിയ പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ഒരു ദിവസം യു എസ് പ്രസിഡന്റ് ആകേണ്ട വനിതയെന്നാണ് 2009ലെ ട്വീറ്റില്‍ മല്ലിക ഷെരാവത്ത് കമല ഹാരിസിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് പറഞ്ഞത്.ട്വീറ്റ് ചെയ്തു കഴിഞ്ഞ് വര്‍ഷം ഇത്രയും ആയെങ്കിലും പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ആരാധകര്‍ ഈ ട്വീറ്റ് കണ്ടെത്തുകയായിരുന്നു.

