രാജ്യത്ത് 24 മണിക്കൂറിനിടെ 10,126 പേർക്ക് കോവിഡ്; 332 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,43,77,113 ആയി ഉയർന്നു. പുതുതായി 332 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 25 ശതമാനത്തിന്റെ വർധനവാണ് മരണ നിരക്ക് . ഇതോടെ ആകെ മരണ സംഖ്യ 4,61,389 ആയി. നിലവിൽ 1,40,638 പേരാണ്

