വാക്സിൻ ആവശ്യമുള്ളവർ രജിസ്റ്റർ ചെയ്യുക ‘ ; മൊബൈൽ ആപ്പിന് രൂപം നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റഫോമിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്.
മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോ-വിന്‍ എന്നാണ് ആപ്പിന്റെ പേരെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ ആവശ്യമായിയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്.
കൂടാതെ വാക്‌സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.