എൻ.ഡി.എ.ക്കെതിരേ മത്സരിക്കുന്നത് ‘കോ-മാ-ലീ’ മുന്നണി -എ.പി.അബ്ദുള്ളക്കുട്ടി

രാജപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും ലീഗും ചേർന്ന കോ-മാ-ലീ മുന്നണിയാണ് മത്സരിക്കുന്നതെന്നും ഫലം പുറത്തുവരുമ്പോൾ ഇത് കോമാളി മുന്നണിയാകുമെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊട്ടോടിയിലും വണ്ണാത്തിക്കാനത്തും സംസാരിക്കുകയായിരന്നു അദ്ദേഹം. ബി.ജെ.പി.ക്ക് അനൂകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സംസ്ഥാനത്തെ പ്രതിപക്ഷം ബി.ജെ.പി.യാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടോടിയിൽ കെ.കുമാരൻ മഞ്ഞങ്ങാനം അധ്യക്ഷതവഹിച്ചു. കെ.വി.മാത്യു മുഖ്യപ്രഭാഷണം നടത്തി. എൻ.മധു, എ.കെ.മാധവൻ, സി.ബാലകൃഷ്ണൻ നായർ, കെ.ബാബു, എം.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വണ്ണാത്തിക്കാനത്ത് നടന്ന കുടുംബയോഗത്തിൽ എ.നാരായണൻ അധ്യക്ഷതവഹിച്ചു. ഭാസ്കരൻ കാവുങ്കാൽ, ജിഷ്ണു എന്നിവർ സംസാരിച്ചു. മണ്ഡലം ബ്ലോക്ക്-വാർഡ് തലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ പങ്കെടുത്തു.
കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് ബി.ജെ.പി. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി.പദ്‌മനാഭൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.മധു, എം.പ്രശാന്ത്, ബിജിബാബു, ഗീതാ ബാബുരാജ്, വി.സുധാകരൻ, സുകുമാരൻ കാലിക്കടവ്, എം.പ്രദീപ് കമാർ, വിനീത് കൊളവയൽ എന്നിവർ സംസാരിച്ചു.