തദ്ദേശ തെരഞ്ഞെടുപ്പ് ;
ജില്ലയിൽ 777 വാർഡുകൾ, 1409 പോളിങ് ബൂത്തുകൾ

കാസർഗോഡ് ; ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സ്ഥാനാർഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/നഗരസഭാ വരണാധികാരികൾക്ക് കൈമാറി.
കളക്ടറേറ്റിലെ വെയർഹൗസിൽനിന്നാണ് ചൊവ്വാഴ്ച രാവിലെമുതൽ ഇ.വി.എം. വിതരണം ചെയ്തത്. ആറ്് ബ്ലോക്കുകളിലേക്കായി 20 ശതമാനം റിസർവ് ഉൾപ്പെടെ 1547 കൺട്രോൾ യൂണിറ്റുകളും 4641 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.
മൂന്ന് നഗരസഭകളിലേക്കായി റിസർവ് ഉൾപ്പെടെ 143 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ജില്ലയിൽ ആറ്് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാർഡുകളിൽ 1287 പോളിങ് ബൂത്തുകളുണ്ട്.
നഗരസഭകളിൽ 113 വാർഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്.
തൊഴിലാളികൾക്ക് വേതനത്തോടെ അവധി
ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന 14-ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കാൻ ലേബർ കമ്മിഷണർ ഉത്തരവിറക്കി.
അവധി അനുവദിക്കുന്നത് തൊഴിലാളി ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് നഷ്ടമുണ്ടാകാൻ ഇടയുണ്ടെങ്കിൽ അവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് തൊഴിലിലേർപ്പെട്ട വോട്ടർമാർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും അറിയിച്ചു.
ജില്ലയിൽ 1690കൺട്രോൾ യൂണിറ്റുകളും 4784 ബാലറ്റ് യൂണിറ്റുകളും