പ്രണയവിവാഹത്തിന്റെ പേരില്‍ ഗുണ്ടാ ആക്രമണം ; വധുവിന്റെ അമ്മാവന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വരനെയും സംഘത്തെയും ഗുണ്ടകളുമായെത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ വധുവിന്റെ അമ്മാവന്‍ അറസ്റ്റിലായി. നടേരി പറേച്ചാല്‍ വി.സി. കബീറിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. കോരപ്പുഴ കണ്ണങ്കടവിലെ ആളില്ലാത്ത വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.