ഷാര്‍ജയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധി; വെള്ളിയാഴ്ച പൂര്‍ണ്ണ അവധി നല്കി

ഷാർജ: ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവിൽവരിക. ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിൻറേതാണ് തീരുമാനം.
യു.എ.ഇ ജനുവരി ഒന്ന് മുതൽ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോൾ ഷാർജ വെള്ളിയാഴ്ച കൂടി പൂർണ അവധി നൽകുകയായിരുന്നു.
ശനി, ഞായർ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവുമായി യുഎഇ അവധി പുനക്രമീകരിച്ചിരുന്നത്. എന്നാൽ ഷാർജ ഭരണകൂടം വെള്ളിയാഴ്ച മുഴുവൻ അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു.

