ജമാഅത്തെ ഇസ്ലാമി നിലപാടിൽ മലക്കംമറിഞ്ഞ് എം കെ മുനീർ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയോടുള്ള നിലപാടില്‍ മലക്കംമറിഞ്ഞ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എ.
യു ഡി എഫിന്റെ ജമാഅത്ത് ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തെ മറ്റ് നേതാക്കള്‍ ന്യായീകരിക്കുന്ന അതേരീതിയില്‍ തന്നെയാണ് മുനീറും പ്രതിരോധിച്ചത്. ‘ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് ബന്ധം സ്ഥാപിച്ചുവെന്നാണ് മുഖ്യമന്ത്രിയും എല്‍ ഡി എഫ് നേതാക്കളും പറയുന്നത്. ഒരു കാലത്ത് ജമാഅത്തെ ഇസ്ലാമിയെ കൂടെ നിര്‍ത്തിയ കാര്യം അവര്‍ ബോധപൂര്‍വം മറക്കുകയാണ്. നാടിന്റെ പുരോഗതിക്ക് ആരെങ്കിലും എല്‍ ഡി എഫിനെ പിന്തുണച്ചാല്‍ അത് അമ്ബലപ്പുഴ പാല്‍പ്പായസവും ആരെങ്കിലും യു ഡി എഫിനെ പിന്തുണച്ചാല്‍ അത് പാവക്കാ നീരും ആകുന്നതെങ്ങനെ’ എന്നായിരുന്നു മുനീറിന്റെ ചോദ്യം.
എല്‍ ഡി എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ തെളിവ് സഹിതം ന്യായീകരിക്കാന്‍ 2015ല്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററും മുനീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

