KSDLIVENEWS

Real news for everyone

യുഎഇയില്‍ കോവിഡ് കേസുകൾ ഉയരുന്നു; ഇന്നും 2500ലേറെ പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു; 2454 പേർക്ക് മുക്തി; ആറ് മരണം

SHARE THIS ON

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,454 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ ആറ് പുതിയ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 171,951 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ  2,30,578 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,06,114 പേരാണ് ഇതിനോടകം രോഗമുക്തരായത്. 708 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 23,756 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ കാമ്പയിനും രാജ്യത്ത് പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയതെന്ന് ശനിയാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!