KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 42 പേർക്കും 62 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I & PRD KASARAGOD

10.01.2021

കാസര്‍കോട് ജില്ലയില്‍ 43 പേര്‍ക്ക് കോവിഡ്, 62 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24814 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് ഞായറാഴ്ച കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4835 പേര്‍

വീടുകളില്‍ 4528 പേരും സ്ഥാപനങ്ങളില്‍ 307 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4835 പേരാണ്. 367 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 210 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 93 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 62 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1094 സാമ്പിളുകള്‍ (ആര്‍ ടി പി സി ആര്‍-302, ആന്റിജന്‍-792)കൂടി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 202915 പേരുടെ സാമ്പിളുകളാണ് ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 4
ചെങ്കള – 4
ഈസ്റ്റ് എളേരി- 4
കാഞ്ഞങ്ങാട് – 2
കിനാനൂര്‍ കരിന്തളം – 3
കോടോം ബേളൂര്‍ – 4
മധൂര്‍ – 1
മടിക്കൈ- 2
മംഗല്‍പാടി – 1
മഞ്ചേശ്വരം- 2
നീലേശ്വരം – 3
പടന്ന- 1
പള്ളിക്കര – 1
പുല്ലൂര്‍പെരിയ – 2
തൊണ്ടാര്‍നാട്- 1
ഉദുമ – 2
വെസ്റ്റ് എളേരി – 1

ഇതര ജില്ലയില്‍ നിന്നുള്ളവര്‍

പള്ളിക്കല്‍ – 1
ചെങ്ങളായി – 2
വെമ്പയം-1
വടക്കാഞ്ചേരി – 1

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

ബളാല്‍- 4
ചെമ്മനാട് – 1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-12
കള്ളാര്‍-2
കാഞ്ഞങ്ങാട് -8
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി – 1
കിനാനൂര്‍ കരിന്തളം-4
കുറ്റിക്കോല്‍-1
മധൂര്‍ – 1
മടിക്കൈ- 2
മംഗല്‍പാടി – 2
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം- 7
പൈവളിഗെ- 2
തൃക്കരിപ്പൂര്‍-3
വെസ്റ്റ് എളേരി- 6

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!