രജനികാന്ത് പാർട്ടി പ്രഖ്യാപിക്കണം ; ആവശ്യവുമായി ആരാധകരുടെ സമരം

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ല എന്നു പ്രഖ്യാപിച്ച രജനികാന്തിനെതിരെ ആരാധകര്‍ രംഗത്ത്. താരത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്നും പാര്‍ട്ടി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് മക്കള്‍ മന്‍ഡ്രം പ്രവര്‍ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. വള്ളുവന്‍കോട്ടത്താണ് ഇവര്‍ സംഘടിച്ചത്.
മൂന്നു വര്‍ഷമായി പാര്‍ട്ടി രൂപപ്പെടുത്തുന്നതിനായി പ്രയത്‌നിച്ച താരം എന്തുകൊണ്ടോണ് അവസാന നിമിഷം പിന്മാറിയതെന്നാണ് ആരാധകരുടെ ചോദ്യം. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ നിന്നും ആരോ അദ്ദേഹത്തെ തടുക്കുകയാണെന്നും ഇപ്പോഴും രജനി തിരികെവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തലൈവന്‍ പാര്‍ട്ടി രൂപീകരിച്ചാല്‍ മതി, ബാക്കിയെല്ലാംനോക്കിക്കൊള്ളാമെന്നുമാണ് സമരക്കാര്‍ പറയുന്നത്.
സമര വേദിയില്‍ കേരളത്തില്‍ നിന്നടക്കമുള്ള ആരാധകരുടെ സജീവ സാന്നിധ്യമുണ്ട്. താരം രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം വന്നതുമുതല്‍ സംസ്ഥാനത്തെ വിവധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇവര്‍ സംഘടിച്ചതോടെയാണ് വലിയ സമരമായി മാറുന്നത്.