KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും, അവലോകന യോഗം ഇന്ന്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നുമണിക്കാണ് യോഗം. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, പ്രതിരോധ നടപടികളെക്കുറിച്ചും വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം തേടും. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും.

ജില്ലകളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സിഎഫ്‌എല്‍ടിസി തുറക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ഇന്നലെ 6238 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 കടന്നു. ഇതുവരെ 49,591 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. നിലവില്‍ 34,902 പേരാണ് ചികിത്സയിലുള്ളത്.

കരുതല്‍ ഡോസ് ഇന്നു മുതല്‍

കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കരുതല്‍ ഡോസ് ഇന്നാരംഭിക്കും. കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കുത്തിവയ്പ്. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!