രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ട; കൊവിഡ് പരിശോധന ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍

ദില്ലി: കൊവിഡ് (Covid) പരിശോധന ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍ (ICMR) രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം.
ആഭ്യന്തര യാത്രക്കാര്‍ക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാര്‍ക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാത്രം പരിശോധന മതി.
അടിയന്തര ശസ്ത്രക്രിയകള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ ( പ്രസവത്തിന് ഉള്‍പ്പടെ എത്തിയവര്‍) പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്ബര്‍ക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവരോ മുതിര്‍ന്ന പൗരന്മാരോ മാത്രം പരിശോധിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ പറയുന്നു.
ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന ‘ഡെല്‍റ്റക്രോണ്‍’ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
കൊവിഡ് 19ന്റെ ഡെല്‍റ്റ (Delta), ഒമിക്രോണ്‍ (Omicron) വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ ‘ഡെല്‍റ്റക്രോണ്‍’ (deltacron) സ്ഥിരീകരിച്ചതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവില്‍ ഒമിക്രോണും ഡെല്‍റ്റയും നിലനില്ക്കുന്നു. ഇവ രണ്ടും കൂടിച്ചേര്‍ന്നതാണ് ഈ പുതിയ വകഭേദമെന്ന് അദ്ദേഹം പറഞ്ഞു.

