KSDLIVENEWS

Real news for everyone

പാലാ സീറ്റ് നൽകാൻ കഴിയില്ല ; എൻസിപിയെ ഔദ്യോഗികമായി അറിയിച്ച് എൽഡിഎഫ്

SHARE THIS ON

കോട്ടയം • പാലാ സീറ്റില്‍ നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ്, എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എന്‍സിപിക്ക് നല്‍കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എന്‍ഡിഎഫ് അറിയിച്ചു.

മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനും എല്‍ഡിഎഫ് നിര്‍ദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ ചര്‍ച്ചയ്ക്കായി കേരളത്തിലേക്കുള്ള പ്രഫുല്‍ പട്ടേലിന്റെ യാത്ര റദ്ദാക്കി.

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി. കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എല്‍ഡിഎഫിന്റെ നിലപാട് പുറത്തുവരുന്നത്.ഇതോടെ പാല സീറ്റിന്റെ പേരില്‍ അതൃപ്തിയുള്ള മാണി. സി. കാപ്പന്‍ നിലപാട് കടുപ്പിച്ചേക്കുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!