KSDLIVENEWS

Real news for everyone

സ്വർണവില വീണ്ടും കൂടി ; അഞ്ചുദിവസത്തിനിടെ 800 രൂപ വർധിച്ചു

SHARE THIS ON

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വര്‍ധിച്ചത്.

ബജറ്റിനു ശേഷം തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില വര്‍ധന തുടരുകയായിരുന്നു. ​ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. പത്തു രൂപ വര്‍ധിച്ച്‌ ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില 4475 രൂപയായി.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് വലിയ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്.ഈ മാസം തുടക്കത്തില്‍ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ല്‍ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് വില വര്‍ധന ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!