KSDLIVENEWS

Real news for everyone

കേന്ദ്രസർക്കാരിന് വഴങ്ങി ട്വിറ്റർ ; ഐ.ടി മന്ത്രാലയം നിർദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കി തുടങ്ങി

SHARE THIS ON

ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ വഴങ്ങിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 7 വര്‍ഷ തടവ് അടക്കം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി നടപടി സ്വീകരിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ട്വിറ്റര്‍ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പാക്ക് പിന്തുണയോടെ ഖാലിസ്ഥാന്‍ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന അക്കൗണ്ടുകളും ട്വിറ്റര്‍ പൂട്ടി തുടങ്ങി.

ഇക്കാര്യത്തിലും 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന നോട്ടിസ് ഐ.ടി മന്ത്രാലയം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള 1178 ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 583 എണ്ണത്തിനെങ്കിലും ഇതുവരെ താഴ് വീണു. വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ അസാധുവാക്കപ്പെടുമെന്നും കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നും ട്വിറ്റര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!