KSDLIVENEWS

Real news for everyone

നെല്ലിക്കട്ട-അതൃകുഴി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക
ശൈലജ ഭട്ട് സ്ഥലം സന്ദർശിച്ചു.

SHARE THIS ON

നെല്ലിക്കട്ട:
നെല്ലിക്കട്ട – അതൃക്കുഴി നായന്മാരമൂല വഴി കാസറഗോഡ് പോകുന്ന റോഡ്, നെല്ലിക്കട്ട മുതൽ അതൃകുഴി വരെ 3 കിലോമീറ്ററോളം റോഡ് പൂർണമായും തകർന്നു 7 വർഷം പിന്നിടുന്നു. കാസർകോട് ടൗണിൽ പോവാൻ നൂറു കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണ് യാത്ര ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സോഷ്യൽ മീഡിയ വഴിയും മറ്റും ശക്തമായ പ്രധിഷേധം ഉയർത്തിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂർ കഴിഞ്ഞ ദിവസം റോഡിലെത്തി നാട്ടുകാരുമായി സംസാരിച്ചിരുന്നു. ഈ റോഡ് ഉൾപെടുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് മെമ്പർ എന്ന നിലക്ക് ശക്തമായ ഇടപെടൽ ഉണ്ടാവുമെന്ന് ശൈലജ ഭട്ട് ഉറപ്പ് നൽകി.
ഇബ്രാഹിം നെല്ലിക്കട്ട, അബൂബക്കർ ഗിരി, ഫൈസൽ നെല്ലിക്കട്ട, ലത്തീഫ് ചെന്നടുക്ക, പി.എസ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!