KSDLIVENEWS

Real news for everyone

കോവിഡിനെതിരെ കരുതലോടെ സാന്ത്വന സ്പർഷം അദാലത്ത്; ജില്ലയിൽ രണ്ടാം ദിനം പരിഗണിച്ചത് 1791 പരാതികൾ

SHARE THIS ON

കാസർകോട് ∙ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്തിന്റെ രണ്ടാംദിനം പരിഗണിച്ചത് 1791 പരാതികൾ. ആദ്യദിനം കാഞ്ഞങ്ങാട്ട് പരിഗണിച്ച 2470 പരാതികളടക്കം രണ്ടു ദിവസങ്ങളിലായി 4261 പരാതികൾ പരിഗണിച്ച അദാലത്ത് ഇതോടെ ജില്ലയിൽ സമാപിച്ചു.

കാസർകോട്. മഞ്ചേശ്വരം താലൂക്കുകളിലുള്ളവർക്കായാണ് ഇന്നലെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ അദാലത്ത് നടന്നത്. പരാതികൾക്ക് മന്ത്രിമാരായ കെ.കെ.ശൈലജ‍, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.ചന്ദ്രശേഖരൻ എന്നിവർ തത്സമയം പരിഹാരം നിർദേശിച്ചു. ചികിത്സാ സഹായം, ചികിത്സാ ഉപകരണങ്ങൾ നൽകൽ, പട്ടയം, വീട്, റേഷൻ കാർഡ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് പരിഹാരം തേടിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വിവിധ സഹായങ്ങൾ അനുവദിച്ചു. നേരത്തെ ഓൺലൈനായി ലഭിച്ച പരാതികളിൽ പ്രാഥമിക പരിശോധന നടത്തി നടപടികൾ കൈക്കൊണ്ടു. പെട്ടെന്ന് തീർപ്പുകൽപ്പിക്കാൻ നിയമപരമായി തടസമുള്ളവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അദാലത്തിൽ കെ. കുഞ്ഞിരാമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, കലക്ടർ ഡി. സജിത് ബാബു എന്നിവർ പങ്കെടുത്തു.

കാറഡുക്ക പഞ്ചായത്തിലെ അടുക്കം സ്വദേശി ഭാരതിയും കുടുംബവും സാന്ത്വന സ്പർശം അദാലത്തിനെത്തിയപ്പോൾ
ബാലകൃഷ്ണന്റെ പട്ടയ പോരാട്ടത്തിന് ഒടുവിൽ അദാലത്തിൽ സാഫല്യം

കാസർകോട് ∙ കാറഡുക്ക അടുക്കം സ്വദേശി ഭാരതിയുടെയും കുടുംബത്തിന്റെയും വർഷങ്ങൾ നീണ്ട പ്രയത്നത്തിന് സാന്ത്വന സ്പർശം അദാലത്തിൽ സാഫല്യം. തങ്ങളുടെ 12 സെന്റ് സ്ഥലത്തോട് ചേർന്ന് കൈവശം വച്ചനുഭവിച്ച് വരുന്ന 18 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് അവസാന ശ്രമമായാണ് ഇവർ എത്തിയത്. വിഷയം അറിഞ്ഞ മന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയം അനുവദിക്കാ��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!