KSDLIVENEWS

Real news for everyone

‘ ഇന്ത്യ ഞങ്ങളുടെ പ്രധാന പങ്കാളി ‘ ; ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളർച്ചയെ സ്വാഗതം ചെയ്യുന്നെന്ന് ബൈഡൻ മന്ത്രാലയം

SHARE THIS ON

ഇന്തോ പസഫിക് മേഖലയില്‍ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ് ഇന്ത്യയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ചയെ സ്വാഗതം ചെയ്യുന്നെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പ്രതിനിധി നെഡ് പ്രൈസ് മാധ്യമങ്ങള്‍ക്കു മുമ്ബാകെ പറഞ്ഞു.

‘ ഇന്തോ പസഫിക് മേഖലയിലെ ഞങ്ങളുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ. മേഖലയിലെ ഒരു സുരക്ഷാ ദാതാവെന്ന നിലയിലും ഒരു പ്രമുഖ ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിനെയും സ്വാഗതം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പ്രതിനിധി പറഞ്ഞു.

‘നയതന്ത്രപരമായും സുരക്ഷാപരമായും ഒരുപാട് പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ സഹകരിക്കുന്നു.പ്രതിരോധം, ഇന്തോ പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, തീവ്രവാദത്തെ ചെറുക്കല്‍, സമാധാനംകാക്കല്‍, പരിസ്ഥിതി, ആരോഗ്യം, വിദ്യഭ്യാസം, ടെക്‌നോളജി, കാര്‍ഷികം, ബഹിരാകാശം, സമുദ്രം എന്നിവയുള്‍പ്പെടെ,’ യുഎസ് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

യുഎന്നിന്റെ സുരക്ഷാ സമിതിയില്‍ ഇന്ത്യ താല്‍ക്കാലിക അംഗത്വം നേടിയതിനെ സ്വാഗതം ചെയ്ത യുഎസ് പ്രതിനിധി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തമ്മില്‍ നടത്തിയ സംഭാഷണത്തെക്കുറിച്ചും പരാമര്‍ശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് ഇരുവരും ധാരണയായതായി ഇദ്ദേഹം പറഞ്ഞു.

ഒപ്പം ഇന്ത്യ-ചൈന തര്‍ക്കത്തെക്കുറിച്ചും പ്രതിപാദിച്ചു. ‘ സാഹചര്യങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യ-ചൈന സര്‍ക്കാരുകള്‍ തമ്മില്‍ നടത്തി വരുന്ന ചര്‍ച്ചകളെ ക്കുറിച്ച്‌ ഞങ്ങള്‍ക്കറിയാം. ചര്‍ച്ചകളെയും സമാധാനപരമായ പരിഹാരത്തെയും പിന്തുണയ്ക്കുന്നത് ഞങ്ങള്‍ തുടരും,’ ഒപ്പം അയല്‍രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനത്തിലും യുഎസ് പ്രതിനിധി ആശങ്ക പ്രടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!