KSDLIVENEWS

Real news for everyone

കുരുമുളക് പറിക്കവെ മരത്തിൽ നിന്ന് വീണ മധ്യവയസ്കൻ മരിച്ചു

SHARE THIS ON

കുമ്പള : കുരുമുളക് പറിക്കുന്നതിനിടയിൽ മരത്തിൽ നിന്നു വീണ് ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു . പച്ചിലംപാറയിലെ യു ബി അബ്ദുൾ റഹ്മാനാ ( 68 ) ണ് മരിച്ചത് . തിങ്കളാഴ്ച രാവിലെയാണ് വീടിനടുത്ത് കുരുമുളക് പറിക്കാൻ മരത്തിന് മുകളിൽ കയറിയത് . ഇതിനിടയിലാണ് അബദ്ധത്തിൽ താഴേക്ക് വീണ് ഗുരുതര പരിക്കേറ്റത് . മംഗളൂരു ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം ഇന്നലെ വൈകിട്ടാണ് മരിച്ചത് . ഭാര്യ : ആയിഷ . മക്കൾ : റൈഹാന , റാബിയ , റൈസ , അമീറ , റഖീബ് , റിസ് വാൻ , അസ്കർ . മരുമക്കൾ : നാസിർ , ഫസൽ , അസ്ലം , ഇന്തിയാസ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!