KSDLIVENEWS

Real news for everyone

സൗദി അറേബ്യയില്‍ 369 കോവിഡ് ; 306 പേർക്ക് രോഗമുക്തി; അഞ്ച് മരണം

SHARE THIS ON

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നും ഉയര്‍ന്നു. 369 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നിരക്കും ഉയര്‍ന്നു. രാജ്യത്താകെ 306 രോഗികള്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371356 ആയി. ഇതില്‍ 362368 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6415 ആയി.

2573 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 417 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 173, കിഴക്കന്‍ പ്രവിശ്യ 85, മക്ക 48, അസീര്‍ 11, അല്‍ബാഹ 10, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ജൗഫ് 7, അല്‍ഖസീം 6, മദീന 5, ജീസാന്‍ 4, നജ്‌റാന്‍ 4, ഹാഇല്‍ 3, തബൂക്ക് 3.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!