KSDLIVENEWS

Real news for everyone

കേരളത്തിലെ എയര്‍പോര്‍ട്ടുകളിലെ റാപിഡ് പരിശോധനയില്‍ പോസിറ്റിവാകുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു

SHARE THIS ON

ദുബൈ: കേരളത്തിലെ എയര്‍പോര്‍ട്ടുകളിലെ റാപിഡ് പരിശോധനയില്‍ പോസിറ്റിവാകുന്നവരുടെ എണ്ണം ജനുവരിയില്‍ കുതിച്ചുയര്‍ന്നു. ഡിസംബറില്‍ ഒരു ശതമാനമത്തില്‍ താഴെയായിരുന്നു പോസിറ്റവായിരുന്നതെങ്കില്‍ ജനുവരിയിലെത്തിയപ്പോള്‍ നാലു ശതമാനത്തിനും മുകളിലായി എണ്ണം. ഒമിക്രോണ്‍ വ്യാപനമാണ് പോസിറ്റിവാകുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്ന് പരിശോധന ലാബുകള്‍ പറയുന്നു.

ജനുവരിയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്, 4.69 ശതമാനം.

കോഴിക്കോട് പരിശോധിച്ചവരില്‍ 4.66 ശതമാനം പേരും കണ്ണൂരില്‍ 3.70 ശതമാനവും കൊച്ചിയില്‍ 3.01 ശതമാനവും പോസിറ്റിവായി.

അതേസമയം, ഡിസംബറില്‍ കോഴിക്കോട് 0.53 ശതമാനം മാത്രമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ പോസിറ്റിവ് കേസുകള്‍. ഏറ്റവും കുറവുള്ള കൊച്ചിയില്‍ 0.10 ശതമാനം മാത്രമായിരുന്നു പോസിറ്റിവ്.

കോഴിക്കോട് 0.40 ശതമാനവും കണ്ണൂരില്‍ 0.38 ശതമാനവുമായിരുന്നു. ആഗസ്റ്റ് മുതലുള്ള കണക്കുനോക്കിയാല്‍ ഏറ്റവും കുറവ് കൊച്ചിയിലാണ്.

നവംബര്‍, ജനുവരി മാസങ്ങളില്‍ ഒഴിച്ചാല്‍ ഒരിക്കല്‍ പോലും കൊച്ചിയില്‍ 0.10 ശതമാനത്തിനു മുകളില്‍ പോസിറ്റിവ് കേസുകള്‍ ഉണ്ടായിട്ടില്ല.

മൈക്രോ ഹെല്‍ത്ത് ലാബാണ് കണക്കുകള്‍ പുറത്തുവിട്ടത്.

റാപിഡ് ടെസ്റ്റ് നിരക്ക് കുറക്കല്‍; പ്രവാസികള്‍ക്ക് ആശ്വാസം

ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പി.സി.ആര്‍ നിരക്ക് കുറക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നത്. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ബാധ്യതയാണ് ഇതുമൂലം കുറയുന്നത്. 2490 രൂപയായിരുന്നത് 1200 രൂപയായാണ് കുറച്ചത്. ഇതിനു പുറമെ, ആര്‍.ടി.പി.സി.ആറി‍െന്‍റ നിരക്ക് കുറച്ചതും പ്രവാസികള്‍ക്ക് ആശ്വാസമാണ്.

യു.എ.ഇ യാത്രക്കാര്‍ക്ക് മാത്രമാണ് എയര്‍പോര്‍ട്ടില്‍ റാപിഡ് പി.സി.ആര്‍ ആവശ്യമായുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ 1500ഉം മറ്റു വിമാനത്താവളത്തില്‍ 2490ഉം ആയിരുന്നു നിരക്ക്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി യു.എ.ഇയില്‍ എത്തിയപ്പോള്‍ പ്രവാസി സംഘടനകളും ഈ ആവശ്യം ഉയര്‍ത്തിയിരുന്നു.

പ്രവാസികളുടെ ക്വാറന്‍റീന്‍ പിന്‍വലിക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ഇതിനു പുറമെ, നിരവധി ആവശ്യങ്ങള്‍ പ്രവാസി സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. ഇതൊന്നും പരിഗണിക്കപ്പെട്ടില്ലെങ്കിലും നിരക്ക് കുറച്ചതും ക്വാറന്‍റീന്‍ ഒഴിവാക്കിയതും പ്രവാസികള്‍ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് പകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!