ഇന്ത്യ 4.5 കോടി കോവിഡ് -19 വാക്സിനുകൾ പാകിസ്ഥാന് നൽകും

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന വാക്സിന്‍ ആണ് പാകിസ്ഥാന് ലഭിക്കുന്നതെന്നും ഖവാജ അറിയിച്ചു.
അതേസമയം, ഇന്ത്യ ഇതുവരെ 15 രാജ്യങ്ങളില്‍ കോവിഡ് -19 വാക്സിന്‍ വിതരണം ചെയ്ത.25 ഓളം രാജ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഡോസുകള്‍ ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്. പല രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ഗ്രാന്റ് അടിസ്ഥാനത്തില്‍ ലഭിച്ചപ്പോള്‍, ചിലത് ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കിയാണ് നല്‍കിയത്.
അത്ഹ ഈസമയം, പാക്കിസ്ഥാനില്‍ ഇന്ന് 1,592 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 5,92,100 ആയി. ആകെ മരണസംഖ്യ 13,227 ആണ്.
മാര്‍ച്ച് 10 മുതല്‍ 60 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കായി കോവിഡ് -19 വാക്സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു.
ചൈനീസ് കോവിഡ് -19 വാക്സിന്‍ സിനോഫാര്‍ം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ മാര്‍ച്ച് 4 ന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയിരുന്നു.
സിനോഫ്രം (ചൈന), ഓക്സ്ഫോര്‍ഡ്-അസ്ട്രസെനെക (യുകെ), സ്പുട്നിക്-വി (റഷ്യ), കാന്‍സിനോ ബയോ (ചൈന) എന്നീ നാല് വാക്സിനുകള്‍ ഇതുവരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

