ഷമിയുടെ അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് കോലി; വീഡിയോ വൈറല്‍, പ്രശംസചൊരിഞ്ഞ് ആരാധകര്‍

ചാമ്ബ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മൂന്നാം കിരീടനേട്ടം ആഘോഷമാക്കുകയാണ് ആരാധകർ. നാലുവിക്കറ്റിനാണ് രോഹിത് ശർമയും സംഘവും കിവീസിനെ അടിച്ചൊതുക്കി കപ്പ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ മത്സരശേഷം ഗ്രൗണ്ടില്‍നിന്നുള്ള ഒരു വീഡിയോ ആരാധകരുടെ മനസ്സുകളെയും സാമൂഹികമാധ്യമങ്ങളെയും കീഴടക്കുകയാണ്.
മുഹമ്മദ് ഷമിയുടെ അമ്മയുടെ പാദംതൊട്ടുവന്ദിക്കുന്ന കോലിയെയാണ് വീഡിയോയില്‍ കാണാനാവുക. ഷമിയുടെ അമ്മ, സ്നേഹപൂർവം കോലിയുടെ തോളില്‍ തട്ടുന്നതുംകാണാം. തുടർന്ന് ഷമിക്കും അമ്മയ്ക്കുമൊപ്പം കോലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.
നിരവധി പേരാണ് കോലിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതുപോലുള്ള കാഴ്ചകള്‍, കിരീടനേട്ടങ്ങള്‍ക്ക് കൂടുതല്‍ അർഥമുണ്ടാക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.