KSDLIVENEWS

Real news for everyone

ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ: വിജയനിമിഷത്തില്‍ വിരാട് കോലിയോട് രോഹിത് ശര്‍മ

SHARE THIS ON

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തതാണ്.

ചാമ്ബ്യൻസ് ട്രോഫിക്ക് മുമ്ബ് നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോമിന് പിന്നാലെ രോഹിത് ടെസ്റ്റില്‍ നിന്നും ചാമ്ബ്യൻസ് ട്രോഫി കിരീടം നേടിയാല്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടി20 ലോകകപ്പ് കിരീടം നേടിയശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത്തും കോലിയും ജഡേജയും കഴിഞ്ഞവര്‍ഷം വിരമിച്ചിരുന്നു. അതുപോലെ ചാമ്ബ്യൻസ് ട്രോഫി കിരീടം നേടിയാല്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചാമ്ബ്യൻസ് ട്രോഫിക്കുശേഷവും ഏകദിനങ്ങളില്‍ തുടരുമെന്ന തന്നെയാണ് ഇന്ത്യൻ നായകന്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!