കരക്കക്കാവ് ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവ പ്രചരണം: കാലിക്കടവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു

പിലിക്കോട്: കാലിക്കടവ് കരക്കക്കാവ് ഭഗവതീ ക്ഷേത്രത്തിൽ മെയ് 5,6,7,8 തീയതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ പ്രചാരണാർത്ഥം കാലിക്കടവിൽ ബസ് കാത്തിരിപ്പ് കേന്ദ്രംസ്ഥാപിച്ചു. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. അനൂപ് കാനായി അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രവർത്തിക്കാർ എം. ഭാസ്കരൻ, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ മുള്ളിക്കൽ കൃഷ്ണൻ, വിനോദ് മുണ്ടയിൽ, കെ.വി. വിജയൻ, കെ സുകുമാരൻ, എം. കെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. വി കെ രതീഷ് സ്വാഗതവും എം. വി ചന്ദ്രൻ നന്ദിയും പറഞ്ഞു.

