KSDLIVENEWS

Real news for everyone

യുഎഇയിൽ ഡ്രോണുകൾക്കും എല്ലാത്തരം ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും വിലക്ക്

SHARE THIS ON

അബുദാബി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇയിൽ ഡ്രോണുകൾക്കും എല്ലാത്തരം ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ). രാജ്യത്തിന്റെ വ്യോമപരിധി സുരക്ഷിതമാക്കുന്നതിന്റെയും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ കർശന നടപടി. ഈ വിലക്ക് കർശനമായി പാലിക്കണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനുമുമ്പ് മാർച്ച് ഒന്നിന് ഒരാഴ്ചത്തേക്ക് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിനുശേഷം നിലവിലെ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ വിലക്ക് നീട്ടുകയായിരുന്നു.

ഗ്ലൈഡറുകൾ, ഹോബി വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാത്തരം ചെറു വിമാനങ്ങളുടെയും പ്രവർത്തനം രാജ്യത്തിന്റെ വ്യോമപരിധിയിൽ ഇപ്പോൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്. യുഎഇയിലെ വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതിനും ആകാശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഈ നടപടികളോട് പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് ജിസിഎഎ അഭ്യർത്ഥിച്ചു. സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇത്തരം നിയന്ത്രണങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!