രോഗികൾ പതിനായിരത്തിലെത്തിയേക്കുമെന്ന് ആശങ്ക; കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ തുറക്കും

തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലെത്തിയേക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിൽ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി.) അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കും. നിലവിലുണ്ടായിരുന്ന പല കേന്ദ്രങ്ങളും രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിർത്തലാക്കിയിരുന്നു. കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

