KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് കിംസ് സണ്‍റൈസ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം; രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍

SHARE THIS ON

കാസര്‍ഗോഡ്:കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അധികൃതര്‍. കിംസ് സണ്‍റൈസ് ആശുപത്രിയാണ് ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടത്. നിലവില്‍ ഉച്ചയ്ക്ക് ഒന്നര വരെ പ്രവര്‍ത്തിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് സ്‌റ്റോക്കുള്ളത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള എട്ട് രോഗികളുണ്ട്. അവരെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള നടപടി തുടങ്ങിയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

24 കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ഇവരില്‍ എട്ടു പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. മംഗലാപുരത്തുനിന്നാണ് ഇതുവരെ ഓക്‌സിജന്‍ എത്തിച്ചിരുന്നത്. എന്നാല്‍ അവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഓക്‌സിജന്‍ വരവ് കുറഞ്ഞു.

മുന്‍പ് ഉപയോഗിച്ചതിന്റെ പതിന്മടങ്ങ് ഓക്‌സിജന്‍ സിലിണ്ടര്‍ ഇപ്പോള്‍ ആവശ്യമുണ്ട്. ക്ഷാമം നേരിട്ടതോടെ കാസര്‍ഗോഡ് ജില്ലാ കലക്ടറുടെ ശിപാര്‍ശ കത്തുമായി എത്തിയാല്‍ മാത്രമാണ് മംഗലാപുരത്തുനിന്ന് ഇപ്പോള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിട്ടുകൊടുക്കൂ. ഇന്നലെ എത്തിച്ച ഓക്‌സിജന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!