KSDLIVENEWS

Real news for everyone

കൊച്ചി ഫ്‌ളാറ്റിലെ പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് കൂട്ടാളികള്‍ പോലീസ് കസ്റ്റഡിയില്‍

SHARE THIS ON

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിനെ കൊച്ചിയിൽ നിന്നും തൃശൂരിലേക്ക് പോകാൻ സഹായിച്ച ശ്രീരാഗ്, ജോൺജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പിടികൂടിയവരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. കൂടാതെ സ്വിഫ്റ്റ്, ഇന്നോവ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളിലാണ് ഇവർ ഒളിവിൽ പോകാൻ സഹായം ലഭിച്ചതെന്നുമാണ് വിവരം. കൂടാതെ കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് സഹായം നൽകിയ മൂന്ന് പേരെക്കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കും.https://d7e3224e49d277e54f27cfb9a08050d6.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

അതേസമയം പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയതിനെ തുടർന്ന് മാർട്ടിൻ ജോസഫിനെതിരേയും സുഹൃത്ത് ധനേഷിനെതിരേയും മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഹൃത്ത് താമസിക്കുന്ന കാക്കനാട്ടെ ഫ്ളാറ്റിൽ എത്തി യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയെതിനെ തുടർന്നാണ് കേസ്.

മാർട്ടിൻ ജോസഫ് തൃശൂരിൽ തന്നെയുണ്ടെന്ന നിഗമനത്തിൽ തൃശൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!