KSDLIVENEWS

Real news for everyone

വാക്സിന്‍ നിര്‍മ്മാണത്തിന് കേരളം: തലസ്ഥാനത്ത് വാക്സിന്‍ ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നു,​ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നിര്‍മ്മാണ യൂണിറ്റ്

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിൻ നിർമ്മാണം ആരംഭിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരത്ത് വാക്സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കാനാണ് തീരുമാനം. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി എസ്. ചിത്രയെ പ്രൊജക്ട് ‌ഡയറക്ടറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബിയിൽ നിന്ന് 2100 കോടി രൂപ വായ്പ എടുക്കും. വാക്സിൻ കമ്പനികളുമായി ചർച്ചയ്ക്ക് വർക്കിംഗ് ഗ്രൂപ്പുകളെ നിയോഗിച്ചു. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!