KSDLIVENEWS

Real news for everyone

മുരളീധരനെ യു ഡി എഫ് കണ്‍വീനറാക്കാന്‍ ഹൈക്കമാന്‍ഡ്, പരിഗണിക്കരുതെന്ന് മുരളി; പരിഭവം പ്രകടിപ്പിച്ച്‌ കെ വി തോമസ്

SHARE THIS ON

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ സജീവമായി പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തും നേതൃമാറ്റത്തിന് ചുക്കാൻ പിടിച്ച ഹൈക്കമാൻഡിൻ്റെ അടുത്തലക്ഷ്യം യു.ഡി.എഫ് കൺവീനറായി പുതിയൊരാളെ കൊണ്ടുവരികയെന്നതാണ്. നേമത്ത് റിസ്ക്കെടുക്കാൻ തയ്യാറായ മുരളീധരന് കൺവീനർ പദവി നൽകാനാണ് രാഹുലിന് താത്പര്യം. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യസർവേയിലും മുരളീധരന് മികച്ച ജനപിന്തുണയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!