KSDLIVENEWS

Real news for everyone

മദ്രസ അധ്യാപകരുടെ വേതനം: മറുപടി ചോര്‍ന്ന സംഭവത്തിൽ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്

SHARE THIS ON

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിങ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടൽ ഉണ്ടായെന്നും സ്പീക്കർ പറഞ്ഞു.

മദ്രസ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ ഉത്തരം നൽകുന്നതിന് മുമ്പുതന്നെ ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി എംഎൽഎയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. ചോദ്യോത്തര വേളയിൽ മന്ത്രി നൽകേണ്ട ഉത്തരം ചോർന്നുവെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. ഇതിലാണ് സ്പീക്കർ സർക്കാരിന് റൂളിങ് നൽകിയത്.

വകുപ്പുതലത്തിൽ നിന്ന് മന്ത്രിക്ക് എഴുതി നൽകേണ്ട വിവരണമാണ് ചോർന്നത്. ഇത് നിയമസഭാ അംഗങ്ങളുടെ അവകാശ ലംഘനല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതമായ വീഴ്ചയാണ്
ഉണ്ടായത്. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി എടുക്കണമെന്നും സ്പീക്കർ റൂളിങ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!