ഐ.എസ്.ആർ.ഒ സയിന്റിസ്റ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മലപ്പുറം സ്വദേശി ഷഹീനിനെ ദുബൈ മലബാർ സാംസ്കാരിക വേദി ആദരിച്ചു

കാസർഗോഡ്/മലപ്പുറം: രണ്ടര പതിട്ടാണ്ട് കാലമായി നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ കലാമേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ‘ദുബൈ മലബാർ സാംസ്കാരിക വേദി ഐ.എസ്.ആർ.ഒ സയിന്റിസ്റ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ‘മലപ്പുറം മോങ്ങം സ്വദേശി ഷഹീനിനെ’ മലപ്പുറം മോങ്ങത്തെ വീട്ടിൽചെന്ന് ആദരിച്ചു.
യുവ വ്യവസായി ദുബായ് വെസ്റ്റ് ഗോൾഡ് മാനേജിങ് ഡയറക്ടർ സമീർ ഉപഹാരം നൽകി. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റിചെയർമാനും മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനറുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ മജീദ് തെരുവത്ത്, കെ.വി.യൂസഫ് സി കെ മുഹമ്മദ് മോങ്ങം എന്നിവർ പ്രസംഗിച്ചു.

