KSDLIVENEWS

Real news for everyone

കാസര്‍കോട് നഗരസഭയുടെ ലെഫ്റ്റനെന്റ് മുഹമ്മദ് ഹാഷിം സ്മാരക ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു

SHARE THIS ON

കാസര്‍കോട്: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ‘ലെഫ്റ്റനെന്റ് മുഹമ്മദ് ഹാഷിം സ്മാരക ഓപ്പണ്‍ ജിം’ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശത്ത് കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച സ്മാരകത്തിലാണ് ഓപ്പണ്‍ ജിം ഒരുക്കിയത്. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത എ, മറ്റു കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍ എന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി., അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോമോന്‍ ടി.പി, എച്ച്.എസ്. രഞ്ജിത് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ. ജമാല്‍ അഹ്മദ്, ജെ.എച്ച്.ഐ. ശ്രീജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!