KSDLIVENEWS

Real news for everyone

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ 8 വര്‍ഷത്തിനുശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു

SHARE THIS ON

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ 5 ജനറല്‍ സീറ്റുകള്‍ യു.ഡി.എസ്.എഫിന്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിജയം.

ചെയര്‍പേഴ്‌സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പി. കെ, വൈസ് ചെയര്‍പേഴ്‌സണ്‍ -ഷബ്ന കെ.ടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെ.പി എന്നിവരാണ് വിജയികള്‍.

രണ്ട് ജില്ലകളിലും യുഡിഎസ്എഫ് മുന്നേറി. മലപ്പുറം, കോഴിക്കോട് ജില്ലാ സീറ്റുകളാണ് യുഡിഎസ്എഫ് സ്വന്തമാക്കിയത്. മൂന്ന് സീറ്റ് എസ്.എഫ്.ഐ-യും നേടി. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വിജയിച്ചത്. എന്നാൽ റീകൗണ്ടിൽ 3 വോട്ടുകൾക്കാണ് പാലക്കാട് സീറ്റ് യുഡിഎസ്എഫിന് നഷ്ടമായത്.

മലപ്പുറം – പി. കെ. മുബഷിർ , കോഴിക്കോട് – ജാഫർ ടി. തുണ്ടിയിൽ, തൃശ്ശൂർ – പി. ർ. സായൂജ് , വയനാട് – സിജോ ജോർജ് , പാലക്കാട് – എസ്. അഭിനന്ദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!