KSDLIVENEWS

Real news for everyone

ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്ച മുതല്‍ കൂടും; വിദ്യാഭ്യാസമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഹൈസ്‌ക്കൂളിലെ പ്രവര്‍ത്തിസമയത്തില്‍ വരുത്തിയ മാറ്റം അടുത്തയാഴ്ച മുതല്‍ നടപ്പില്‍ വരും.രാവിലെയും വൈകീട്ടുമായും 15 മിനിറ്റ് വര്‍ധിപ്പിക്കാനാണ് തീരുമാനം.ഇതോടെ ടൈംടേബിള്‍ പുനക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

അതേസമയം വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും.ജൂണ്‍ 26-ന് ലഹരിവിരുദ്ധ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!