KSDLIVENEWS

Real news for everyone

കെനിയയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഖത്തറിൽനിന്ന് വിനോദയാത്രയ്ക്ക് പോയവർ

SHARE THIS ON

ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഫി മെഹ്റിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നിലഗുരുതരമെന്ന് വിവരം.

റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരിൽ 14 പേർ മലയാളികളെന്നാണ് സൂചന. ഈദ് അവധിയോടനുബന്ധിച്ചു നടത്തിയ ഗ്രൂപ്പ് ടൂർ സംഘമാണ് അപകടത്തിൽ പെട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടകാരണമെന്നും പലതവണ ബസ് തകിടംമറിഞ്ഞെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!