കെ.എസ്.ആർ.ടി.സി ഗ്രാമ വണ്ടി: കുമ്പളയിൽ രണ്ട് റൂട്ടിൽ കൂടി ബസ് സർവ്വീസ് നടത്താൻ തീരുമാനം

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തും കെ എസ് ആർ ടി സിയും സംയുക്തമായി നടത്തി വരുന്ന ഗ്രാമ വണ്ടി ബസ് സർവ്വീസ് രണ്ട് റൂട്ടുകളിൽ കൂടി സർവീസ് നടത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ യുസഫ് കെ എസ് ആർ ടി സി ജില്ലാ ഓഫീസ ർ ക്ക് പ്രപ്പോസൽ നൽകി.
കുമ്പള – ബംബ്രാണ കക്കളം – താഴെ ആരിക്കാടി – കഞ്ചികട്ട – കുണ്ടാപ്പു – താഴെ കൊടിയമ്മ – ചത്രം പള്ളം -ചൂരിത്തടുക്ക
കുമ്പള – ഐ എച്ച് ആർ ഡി കോളേജ് – മൈമൂൻ നഗർ – പേരാൽ പള്ളിത്തോട്
എന്നീ രണ്ട് റൂട്ടുകളിലൂടെയാണ് ബസ് സർവീസ് നടത്തുക. നപടിക്രമങ്ങൾ പൂർത്തീകരിച്ച് അടുത്ത ആഴ്ച മുതൽ സർവ്വീസ് തുടങ്ങാൻ കഴിയുമെന്ന് പ്രസിഡണ്ട് പറഞ്ഞു.