യൂറോ കപ്പില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം;
ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം തുടരുേമ്പാഴും രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ആൾക്കൂട്ടങ്ങളുണ്ടാവുന്നതിനെ വിമർശിച്ച് കേന്ദ്രസർക്കാർ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ രീതിയിൽ ആളുകളെത്തുന്നതിനെ വിമർശിച്ചാണ് കേന്ദ്രസർക്കാർ രംഗെത്തത്തിയത്.ഹിമാചൽപ്രദേശിലെ മണാലിയിൽ വലിയ രീതിയിലാണ് ആളുകളെത്തുന്നത്. ഇത് വൈറസ് വ്യാപനത്തിനിടയാക്കിയേക്കാം. ആൾക്കൂട്ടമുണ്ടാവുന്ന പ്രദേശങ്ങളിൽ വൈറസ് വലിയ രീതിയിൽ പടരാമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
1.19 ലക്ഷം ജനങ്ങളാണ് യുറോകപ്പ് മത്സരത്തിനായി വെംബ്ലിയിലെ സ്റ്റേഡിയത്തിലെത്തിയത്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിനായാണ് വലിയ ആൾക്കൂട്ടം സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. സെമിഫൈനലിൽ 1.22 ലക്ഷം പേരും കളി കാണാനെത്തി. ഫൈനലിൽ 60,000 പേരെങ്കിലും സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുറോ കപ്പിന് മുമ്പ് നിയന്ത്രണ വിധേയമായിരുന്ന യു.കെയിലെ കോവിഡ് ഇപ്പോൾ ഉയരുകയാണ്. ജൂൺ 19ന് നിയന്ത്രണങ്ങൾ നീക്കാനിരിക്കെ യു.കെയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നിരിക്കുകയാണ്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 30,000 കടക്കുന്നത്. ഇംഗ്ലണ്ടിന്‍റെ സെമി വിജയം ആഘോഷിക്കാൻ ആളുകൾ കൂട്ടം കൂടിയതും രോഗത്തിന്‍റെ തീവ്രത വർധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ആൾക്കൂട്ടമുണ്ടായാൽ ഇന്ത്യയിലും സമാന സ്ഥിതി ആവർത്തിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.