വില കുറഞ്ഞില്ല; ജില്ലയിലും തക്കാളി വില കുതിക്കുന്നു; വില വർധനയെ തുടർന്നു ചില ഹോട്ടലുകളിൽ നിന്നു സാമ്പാറിൽ തക്കാളി അപ്രത്യക്ഷമായി തുടങ്ങി

കാസർകോട്: തക്കാളിക്ക് കടകളിലും തെരുവ്കച്ചവടങ്ങളിലും തീ വില തന്നെ. ഒരു കിലോ തക്കാളിക്ക് 120 വിലയാണ് ഇന്നലെ കാസർകോട് നഗരത്തിലുള്ളത്. എന്നാൽ ചില കടകളിൽ ഇതു 100 രൂപയ്ക്കു നൽകുന്നുണ്ട്. മൈസൂരിൽ നിന്നു വിവിധ പച്ചക്കറികളുമായി ഇതര സംസ്ഥാനക്കാർ ഞായാറാഴ്ചകളിൽ കാസർകോട് നഗരത്തിലെത്തി തെരുവ് കച്ചവടം നടത്താറുണ്ട്.
ഇവിടെ തക്കാളിക്ക് വില കുറയുമെന്ന പ്രതീക്ഷയിൽ ആവശ്യക്കാർ ഏറെ എത്തിയിരുന്നുവെങ്കിലും തക്കാളി വിലയിൽ ഒരു മാറ്റവുമില്ല. 120 രൂപ തന്നെയാണ് തെരുവ് കച്ചവടക്കാരുടെയും വില. തക്കാളിയുടെ വില വർധനയെ തുടർന്നു ചില ഹോട്ടലുകളിൽ നിന്നു സാമ്പാറിൽ തക്കാളി അപ്രത്യക്ഷമായി തുടങ്ങി. ഇനിയുള്ള ദിവസങ്ങളിലും തക്കാളിയുടെ വില ഇതേ പോലെയാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.

