പുതിയ വിമാനത്താവള പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ നവീകരിക്കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് വിഷൻ 2035-ന്റെ ഭാഗമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ പദ്ധതികളിലൊന്നാണ് പുതിയ വിമാനത്താവള പദ്ധതി (ടി2) എന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ഞായറാഴ്ച പറഞ്ഞു. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനൽ സന്ദർശനത്തിനിടെ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി അതിന്റെ പൂർത്തീകരണ സമയത്തെക്കുറിച്ചുമുള്ള ഒരു വിഷ്വൽ പ്രസന്റേഷൻ പ്രധാനമന്ത്രി കണ്ടു വിലയിരുത്തി . പദ്ധതിയുടെ സൗകര്യങ്ങൾ അതിന്റെ പ്രധാന പ്രവർത്തന പുരോഗതി തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് പ്രസന്റഷനിൽ ഉണ്ടായിരുന്നത് . പ്രധാനമന്ത്രിയോടൊപ്പം ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യ സഹമന്ത്രി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി എസ്സ അൽ-കന്ദരി, പൊതുമരാമത്ത് മന്ത്രി അമാനി സുലൈമാൻ ബൗഗമാസ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം മുഹമ്മദ് അൽ ഉസ്താദ് എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

