സംവിധാനത്തില്‍ വിശ്വാസം വേണം,ഹരജി പരിഗണിക്കുമ്പോള്‍ സമാന്തര ചര്‍ച്ച നടത്തുന്നത് ശരിയല്ല’: പെഗാസസില്‍ സുപ്രിം കോടതി

ന്യൂഡല്‍ഹി: ഹരജി പരിഗണിക്കുമ്ബോള്‍ സോഷ്യല്‍ മീഡിയകളില്‍ സമാന്തര ചര്‍ച്ച നടത്തുന്നത് ശരിയല്ലെന്ന് സുപ്രിം കോടതി. പെഗാസസ് ഫോണ്‍ ചോര്‍ത്തലിലെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഹരജി നല്‍കിയവര്‍ സംവിധാനത്തില്‍ വിശ്വാസം കാണിക്കണം. സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന സമാന്തര ചര്‍ച്ചകളില്‍ നിന്ന് മാരിനില്‍ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പറയാനുള്ളതെല്ലാം കോടതികളിലാണ് പറയേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഒരിക്കല്‍ കോടതിയെ സമീപിച്ചാല്‍ പിന്നെ ചര്‍ച്ചകള്‍ ഇവിടെയാണ് നടക്കേണ്ടത്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനു മുമ്ബ് നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.