KSDLIVENEWS

Real news for everyone

യുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്നലെ വീണ്ടും 50 ഡിഗ്രി കടന്നു

SHARE THIS ON

അബുദബി: വേനല്‍ മഴയ്‍ക്കിടയിലും യുഎഇയില്‍ അന്തരീക്ഷ താപനില കൂടുന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. അല്‍ ഐനിലെ സ്വൈഹാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില.

ഈ ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന് മുമ്ബ് ജൂണ്‍ 23നാണ് ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയത്. അന്ന് ദഫ്റ മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. അതേസമയം യുഎഇയിലെ ഏറ്റവും താഴ്നന്ന താപനിലയും ഇന്നലെ അല്‍ ഐനില്‍ തന്നെയാണ് രേഖപ്പെടുത്തിയത്.

അല്‍ ഫോഹയില്‍ രേഖപ്പെടുത്തിയ 26.2 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴയിലെ ഏറ്റവും താഴ്ന്ന ചൂട്. ജുലൈ മാസത്തില്‍ കനത്ത മഴയ്‍ക്കാണ് രാജ്യത്തെ പല എമിറേറ്റുകളും സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!