ബന്ദിയോട് നഗരത്തിൽ റോഡ് സുരക്ഷയ്ക്ക് വേണ്ടി പോലീസിനെ നിയോഗിക്കണം: പിഡിപി

ഉപ്പള : മംഗൽപാടിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ബന്ദിയോട് ടൗണിൽ വിദ്യാർത്ഥികൾ സ്ത്രീകൾ മുതിർന്നവർ റോഡ് മുറിച്ച് കടക്കുന്നത് വളരെ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ ഒരു പോലീസിനെ എങ്കിലും റോഡ് സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിയോഗിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം നേതാക്കളായ മൂസ അടുക അഫ്സൽ മല്ലൻകൈ എന്നിവർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു മാസങ്ങൾക്ക് മുമ്പ് മദ്യവയസ്സു സ്സുകാരനായ ഒരാൾ റോഡ് മുറിച്ച് കടക്കുമ്പോൾ അപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു വിദ്യാർത്ഥികൾ രാവിലെയും വൈകുന്നേരവും വളരെ പ്രയാസത്തിലാണ് റോഡ് മുറിച്ച് കടക്കേണ്ടി വരുന്നത് ഈ ആവശ്യം ഉന്നയിച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് ഓൺലൈൻ വഴി അറിയിച്ചതുമാണ് ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു

