3 മത്സരങ്ങള്‍ക്കിടെ 2-ാം ഹാട്രിക്കുമായി നോഹ സദോയി; 7 ഗോളിന്റെ തകര്‍പ്പൻ ജയവുമായി ബ്ലാസ്റ്റേഴ്സ്

കൊല്‍ക്കത്ത: ഡ്യൂറാൻഡ് കപ്പ് ഫുട്ബോളില്‍ തകർപ്പൻ പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് സിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്.
ടൂർണമെന്റിലെ രണ്ടാം ഹാട്രിക്ക് നേടിയ നേഹ സദോയിയുടെ തകർപ്പൻ പ്രകടനമാണ് ടീമിന് തകർപ്പൻ ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് ഉറപ്പാക്കി.
ആദ്യ പകുതിയില്‍ തന്നെ ആറു ഗോളിന് മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. ഹാട്രിക്ക് നേടിയ സദോയിക്കൊപ്പം ക്വാമി പെപ്ര, മുഹമ്മദ് ഐമൻ, നവോച്ച സിങ്, മുഹമ്മദ് അസ്ഹർ എന്നിവരാണ് ടീമിനായി സ്കോർ ചെയ്തത്.

